ചാവക്കാട്: ഡി.വൈ.എഫ്.ഐ ചാവക്കാട് മേഖല സമ്മേളനം ജൂലൈ 19 മുതവട്ടൂരിൽ നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ’യോഗം ചേർന്നു. സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം മാലികുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി കെ.എസ് വിഷ്ണു അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മുഹമ്മദ് റിനൂസ് സ്വാഗതം പറഞ്ഞു, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.എസ് അശോകൻ, മേഖല ട്രഷറർ പി.വി നഹാസ് എന്നിവർ സംസാരിച്ചു.