ഗുരുവായൂർ: ഗുരുവായൂർ ഇന്നർ റിംഗ് റോഡിൽ പ്രതിഷേധ സമരങ്ങൾ പാടില്ലയന്ന ഹൈക്കാടതിവിധി നിലനിൽക്കെ ബി.ജെ.പി പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് യു.ഡി.എഫ് ഗുരുവായൂർ മണ്ഡലം ചെയർമാൻ പ്രതീഷ് ഓടാട്ട് ആരോപിച്ചു. നിയമം ലംഘിച്ചിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ടെമ്പിൾ പോലീസിൽ അദ്ദേഹം പരാതി നൽകി.