ഒരുമനയൂർ: നോർത്ത് ഒരുമനയൂരിലെ പ്രവാസി കൂട്ടായ്മയായ നോർത്ത് ഒരുമനയൂർ വെൽഫെയർ അസോസിയേഷൻ (നോവ) വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. നോർത്ത് ഒരുമനയൂർ ഖത്തീബ് ഡോ. ബഷീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. നോവ പ്രസിഡന്റ് പി.കെ ഫസലുദീൻ അദ്ധ്യക്ഷത വഹിച്ചു. അബൂദാബി കമ്മിറ്റി സെക്രട്ടറി പി.കെ ഷെമീർ, വി.പി അലി, ബാബു നസീർ, എൻ.കെ അബ്ദുൽ ലത്തീഫ്, പി.വി നൗഷാദ് എന്നിവർ സംസാരിച്ചു. ചെയർമാൻ പി.എ മുഹമ്മദ് കുഞ്ഞി ഹാജി അനുമോദന പ്രസംഗം നടത്തി. സെക്രട്ടറി റ്റി.വി അഷ്‌റഫ് സ്വാഗതവും പി.പി റഷീദ് നന്ദിയും പറഞ്ഞു. ഷാഹുൽഹമീദ്, കെ.വി ഉസ്മാൻ, സി.കെ അഷ്‌റഫ്, വി.പി അബു, പി അബ്ദുൾറഹ്മാൻ, എ.വി കാസിം, പി.വി അബു, എ അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.