ഗുരുവായൂർ: ദേശീയ പണിമുടക്ക് ദിനത്തിൽ ക്ഷേത്ര പരിസരത്തെ ഹോട്ടൽ അടക്കം നിരവധി സ്ഥാപനങ്ങൾ ആക്രമിച്ച സംഭവത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രതിഷേധിച്ചു. ബന്ദിനും ഹർത്താലിനും ക്ഷേത പരിസരം ഒഴിവാക്കി സൗകര്യമൊരുക്കാറുള്ള സമരാനുകൂലികൾ ഇന്ന് നടത്തിയ അഴിഞ്ഞാട്ടം ഒരിക്കലും നീതികരിക്കാനാകില്ലെന്ന് യൂണിറ്റ് പ്രസിഡന്റ് സി.ടി ഡെന്നിസ്, ജനറൽ സെക്രട്ടറി പുതൂർ രമേഷ് കുമാർ എന്നിവർ അറിയിച്ചു. കുറ്റക്കാർക്കെതിരെ പോലിസിൽ പരാതി നൽകാനും നിയമപരമായി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാനും സംഘടനയുടെ അടിയന്തിര യോഗം ജനറൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.