ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച് തിരുവത്രയിൽ സമാപിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ആർ രാധാകൃഷ്ണൻ, ചാവക്കാട് നഗരസഭ ചെയർമാനും സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ മുബാറക്ക്, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയാസെക്രട്ടറി കെ.ആർ ആനന്ദൻ, മത്സ്യത്തൊഴിലാളി ജില്ലാ വൈസ് പ്രസിഡണ്ട് ടി.എം ഹനീഫ, സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം റീന കരുണൻ,പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രസന്ന രണധിവെ, എം.എ ബഷീർ, ടി.എം ദിലീപ്, ടി.എം ഷെഫീക്ക് എന്നിവർ നേതൃത്വം നൽകി.