ഗുരുവായൂർ: ബി.ജെ.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസിത ഭാരത സങ്കൽപ്പ സഭ സംഘടിപ്പിച്ചു. നരേന്ദ്ര മോദി സർക്കാരിൻ്റെ വിജയകരമായ 11 വർഷങ്ങൾ എന്ന വിഷയത്തിൽ ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന പരിപാടി ബി.ജെ.പി തൃശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി തൃശൂർ ജില്ല വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി, നോർത്ത് ജില്ല വൈസ് പ്രസിഡൻ്റ് ഹീര കൃഷ്ണദാസ്, സെക്രട്ടറിമാരായ രാജൻ തറയിൽ, കെ.ആർ ബൈജു, ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി വാസുദേവൻ, സുജയൻ മാമ്പുള്ളി എന്നിവർ സംസാരിച്ചു. മനീഷ് കുളങ്ങര, കെ.സി രാജു, ഷാജി ത്രിപ്പറ്റ്, ജ്യോതി രവീന്ദ്രനാഥ്, ശാന്തി സതീശൻ, ബിനീഷ് തറയിൽ, ഷീന സുരേഷ്,ദീപ ബാബു, ജിഷാദ് ശിവൻ, പ്രസന്നൻ വലിയപറമ്പിൽ, പ്രദീപ് പണിക്കശ്ശേരി, ടി.കെ ലഷ്മണൻ, ജിതിൻ കാവീട്, ദിനേശൻ ഈച്ചിത്തറ, ഉഷ രവി,ദിലീപ് വടക്കേക്കാട് എന്നിവർ നേതൃത്വം നൽകി.