പുന്നയൂർ: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കാജാ സെന്ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചവടിയിൽ സമാപിച്ചു. പ്രതിഷേധ പരിപാടി മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കെ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ആർ വി മുഹമ്മദ്‌കുട്ടി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അഡ്വ: ഷിബു, ഷർബനുസ്, ജബ്ബാർ, സുബൈദ പാലക്കൽ, അഞ്ജന പൂവത്ത്, മൊയ്തീൻഷ പള്ളത്ത്, റാഫി, ഷാജഹാൻ, സഞ്ജിത്ത്, നൂറു വട്ടംപറമ്പിൽ, അക്ബർ അകലാട്, യൂസുഫ് തണ്ണിതുറക്കൽ, റാഷ് മുനീർ, പ്രജോഷ് തുടങ്ങിയവർ സംസാരിച്ചു.