കടപ്പുറം: കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ ദിനവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു. ഷെൽട്ടർ ഗൾഫ് ചാപ്റ്റർ സെക്രട്ടറി പി.ബി ഉമൈർ ഉദ്ഘാടനം ചെയ്തു. ഷെൽട്ടർ പ്രസിഡൻ്റ് ടി.കെ ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. 200-ൽ പരം പേർക്ക് 350, 500, 1000, 1500 എന്നിങ്ങനെ ഒരു ലക്ഷം രൂപ സ്നേഹനിധി പെൻഷനായി വിതരണം ചെയ്തു. ഷെൽട്ടർ ജനറൽ സെക്രട്ടറി പി.കെ ബഷീർ, രക്ഷാധികാരി പി ശാഹുഹാജി, ഉപദേശക സമിതി ചെയർമാൻ മുഹമ്മദലി ശിഫാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായ കെ.ഐ നൂർദ്ദീൻ, സി.എ അലി, കെ.എം ഹുസൈൻ, പി.എസ് ഷറഫു പണ്ടാരി, പി.എസ് ഷറഫു ഷിംല, ബാദുഷ പള്ളത്ത്, ഷിഹാബ് ആറങ്ങാടി, ഹുസൈൻ പഴൂർ, സരസു, ബുഷറ, തസ്ലീമ തുടങ്ങിയവർ നേതൃത്വം നൽകി.