കടപ്പുറം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി മുസ്താഖ് അലി, കെ.എം ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ നാസർ, അബ്ദുൽ ജബ്ബാർ, ബൈജു തെക്കൻ, കെ.കെ വേദുരാജ്, പി.കെ നിഹാദ്, ബൈജു തെക്കൻ, കർഷക കോൺഗ്രസ്സ് നേതാവ് അബ്ദുൽ മജീദ്, മിസിരിയ മുസ്താഖ് അലി, ഷാലിമ സുബൈർ, മൂക്കൻ കാഞ്ചന, പൊറ്റയിൽ മുംതാസ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.