ചാവക്കാട്: ചാവക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ അന്താരാഷ്ട്ര സഹകരണ ദിനാചരണം സംഘടിപ്പിച്ചു. ചാവക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാലികുളം അബ്ബാസ് പതാക ഉയർത്തി. ബാങ്ക് സെക്രട്ടറി പി.പി നാരായണൻ സ്വാഗതം പറഞ്ഞു. സി.ബി ഹിമവാൻ അധ്യക്ഷത വഹിച്ചു. തുടർന്ന് ജീവനക്കാർ സഹകരണ പ്രതിജ്ഞയെടുത്തു.