ചാവക്കാട്: “ഐക്യം അതിജീവനം അഭിമാനം “എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എം.എസ്.എഫ് ജില്ല സമ്മേളനത്തിന് ചാവക്കാട് തുടക്കമായി. ഇന്ന് വൈകിട്ട് മൂന്നിന് കൊടുങ്ങല്ലൂർ അഴീക്കോട് പള്ളിപ്പുറം ജുമാ മസ്ജിദിലെ കെ.എം സീതി സാഹിബിന്റെ കബറിടത്തിൽ നിന്ന് പ്രാർത്ഥന നിർവഹിച്ചതിന് ശേഷം ആരംഭിച്ച പതാകജാഥയിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എച്ച്. റഷീദ് ജില്ലാ ഭാരവാഹികൾക്ക് പതാക കൈമാറി. വൈകിട്ട് ആറിന് സമ്മേളനഗരിയിൽ എത്തിച്ചേർന്ന പതാക ജാഥയെ നൂറുകണക്കിന് എം.എസ്.എഫ് പ്രവർത്തകരുടെ അകമ്പാടിയോടെ സ്വീകരിച്ചു. തുടർന്ന് എം.എസ്.എഫ് ജില്ല പ്രസിഡൻറ് ആരിഫ് പാലയൂർ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ സി.എ റഷീദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അൽ റസിൻ, ജില്ല ജനറൽ സെക്രട്ടറി ടി.കെ ഷഫീഖ്, ഭാരവാഹികളായ അഡ്വ.മുഹമ്മദ് നാസിഫ്, ഹാരിസ് ഉസ്മാൻ, മുഹമ്മദലി, ശിഹാബ് നാസിം എന്നിവർ പതാക ജാഥക്ക് നേതൃത്വം നൽകി.
മുസ്‌ലിം ലീഗ് ജില്ല ട്രഷറർ ആർ.വി അബ്‌ദുറഹീം, നേതാക്കളായ മുഹമ്മദ് ഗസാലി,എം.വി ഷെക്കീർ,ആർ.പി ബഷീർ, എ.എച്ച് സൈനുൽ ആബിദീൻ, ലത്തീഫ് പാലയൂർ, പി.എം. മുജീബ്, ഫൈസൽ കാനാംമ്പുള്ളി, നൗഷാദ് അഹമ്മു, പി എം അനസ്, ആർ.ഒ ഇസ്മായിൽ, ടി.ആർ ഇബ്രാഹിം, കബീർ ഫൈസി, ഹിബ ഹമീദ്, ജുവേരിയ ഷംസുദ്ദീൻ, ഷനാഫ് ഷറഫുദ്ദീൻ, സബാഹ് താഴത്ത്, നിഹാൽ വൈലത്തൂർ എന്നിവർ പങ്കെടുത്തു. നാളെ വൈകീട്ട് അഞ്ചിന് മണത്തലയിൽ നിന്ന് ആരംഭിക്കുന്ന ബഹുജന വിദ്യാർത്ഥി റാലി ആറിന് സമ്മേളനം നഗരിയിലേക്ക് പ്രവേശിക്കും.തുടർന്ന് നടക്കുന്ന പൊതു സമ്മേളനം മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
ജില്ലാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായി ചായ മക്കാനി സംഘടിപ്പിച്ചു. ഷാർജ കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആർ.ഒ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മുനിസിപ്പൽ പ്രസിഡന്റ് ദാവുദുൽ ഹക്കീം അധ്യ ക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ.വി. അബ്‌ദുറഹീം, സെക്രട്ടറി അഡ്വ. മുഹമ്മദ് ഗസാലി, ലത്തീഫ് പാലയൂർ, മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി, ജനറൽ സെക്രട്ടറി പി.എം അനസ്, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി സമ്പാഹ് താഴത്ത്, മിദ്‌ലാജ് വി.എ, കെ അനസ്, എൻ.കെ റഹീം, കുഞ്ഞീൻ ഹാജി, മിൻഹാജ് അസ്‌ലം തുടങ്ങിയവർ സംസാരിച്ചു. ‘ മുനിസിപ്പൽ ജനറൽ സെക്രട്ടറി ഹൈഫ സ്വാഗതവും ട്രഷറർ സിയാൻ മാളിയേക്കൽ നന്ദിയും പറഞ്ഞു. ജില്ലാസമ്മേളന പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ മെഹന്തി ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു.