ചാവക്കാട്: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് വെൽഫെയർ പാർട്ടി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ചാവക്കാട് ടൗണിൽ നടന്ന പ്രതിഷേധയോഗം വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി റഖീബ് കെ തറയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം സി.ആർ ഹനീഫ, മണ്ഡലം സെക്രട്ടറി ഒ.കെ റഹീം, മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി, ജഫീർ ഗുരുവായൂർ എന്നിവർ സംസാരിച്ചു . ശിഹാബ് ഒരുമനയൂർ, സലാം മുതുവട്ടൂർ, മൊയ്‌തീൻകുഞ്ഞി കടപ്പുറം, മുസ്തഫകമാൽ, പി.എച്ച് റസാക്ക് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.