ഗുരുവായൂർ: കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന അത്യാഹിതവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ആം ആദ്മി പാർട്ടി ഗുരുവായൂർ നഗരസഭക്ക് മുൻപിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ തുടരേയുള്ള അനാസ്ഥ അവസാനിപ്പിക്കുക, മനുഷ്യജീവന് വില കൽപ്പിക്കാത്ത ആരോഗ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. മണ്ഡലം പ്രസിഡന്റ് സതീഷ് വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പോളി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി ജോൺസൺ സ്വാഗതം പറഞ്ഞു. ആം ആദ്മി പാർട്ടി മുൻ യൂത്ത് വിംഗ് പ്രസിഡന്റ് അലി ആസാദ്, ജെയിംസ് പേരകം എന്നിവർ സംസാരിച്ചു.