Friday, July 4, 2025

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരുമനയൂരിൽ കോൺഗ്രസ് പ്രതിഷേധം

ഒരുമനയൂർ: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്  ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും  സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം മുത്തന്മാവിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ഒരുമനയൂർ മണ്ഡലം പ്രസിഡന്റ്‌ അശ്വിൻ ചാക്കോ അധ്യക്ഷത വഹിച്ചു. ജീവൻ ജോസഫ്, ഹിഷാം കപ്പൽ, പി.പി നൗഷാദ്, മണികണ്ഠൻ, ജിഷ്ണു, ശരീഫ് കൈത്താക്കൽ, അഭിഷേക്, മനു ആന്റോ, ചാൾസ് ചാക്കോ,അമൻ, മേബിൻ ഡെന്നി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments