Thursday, July 3, 2025

ചാവക്കാട് നഗരസഭ കൃഷിഭവൻ ഞാറ്റുവേല ചന്തയും കർഷകസഭയും ആഘോഷിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭാ കൃഷിഭവൻ ഞാറ്റുവേല ചന്തയും കർഷകസഭയും ആഘോഷിച്ചു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന സലിം സ്വാഗതം പറഞ്ഞു. ചാവക്കാട് അസിസ്റ്റൻ്റ് ഡയറക്ടർ സബീനാ പരീദ് വിഷയാവതരണം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അഡ്വ. എ.വി മുഹമ്മദ് അൻവർ, പ്രസന്നാ രണദിവേ തുടങ്ങിയർ സംസാരിച്ചു. കൗൺസിലർമാരായ പി.കെ രാധാകൃഷ്ണൻ, കെ.വി ഷാനവാസ്, കെ.പി രഞ്ജിത്ത് കുമാർ, ശ്രീജി സുഭാഷ്, സ്മൃതി മനോജ്, അക്ബർ കോനോത്ത് എന്നിവർ പങ്കെടുത്തു. ചാവക്കാട് നഗരസഭാ കൃഷി ഫീൽഡ് ആഫീസർ അനിറോസ് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments