ഗുരുവായൂർ: 1201-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം. ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, ഗുരുവായൂർ ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ: പി.സി ദിനേശൻ നമ്പൂതിരിപ്പാടിന് പഞ്ചാംഗം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. തുടർന്ന് തന്ത്രി പഞ്ചാംഗം ദേവസ്വം കമ്മീഷണറും റവന്യൂ ദേവസ്വം വകുപ്പ് സെക്രട്ടറിയുമായ എം.ജി രാജമാണിക്കം ഐ.എ എസിന് സമ്മാനിച്ചു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.പി വിശ്വനാഥൻ, മനോജ് ബി നായർ , അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ, , ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി സുരേഷ് കുമാർ, പി.ആർ.ഒ വിമൽ ജി നാഥ്, മരാമത്ത് എക്സി.എൻജിനീയർ എം.കെ അശോക് കുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര,ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
