Thursday, July 3, 2025

ഗുരുവായൂർ ദേവസ്വം കമ്മീഷണർക്ക് സ്വീകരണം നൽകി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കമ്മീഷണറായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ എം.ജി രാജമാണിക്കം ഐഎഎസിന് ദേവസ്വം ഭരണസമിതി സ്വീകരണം നൽകി. ക്ഷേത്ര ദർശനത്തിനു ശേഷം അദ്ദേഹം ദേവസ്വം ഭരണസമിതി യോഗത്തിൽ പങ്കെടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാറിനൊപ്പം ദേവസ്വം കാര്യാലയത്തിലെ കോൺഫറൻസ് ഹാളിലെത്തിയ ദേവസ്വം കമ്മീഷണർ എം.ജി രാജമാണിക്കത്തെ ചെയർമാൻ ഡോ. വി.കെ വിജയൻ്റെ നേതൃത്വത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ വരവേറ്റു. ചെയർമാൻ ഡോ.വി.കെ വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ദേവസ്വം ഉപഹാരമായി നിലവിളക്കും സമ്മാനിച്ചു. ദേവസ്വം സമിതി അംഗങ്ങളായ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി വിശ്വനാഥൻ, മനോജ് ബി നായർ എന്നിവർ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments