ഗുരുവായൂർ: ഗുരുവായൂരിലെ ലോഡ്ജുകളിൽ നിന്നും മനുഷ്യവിസർജനം ഉൾപ്പെടുന്നവ ശേഖരിച്ച് പ്രവർത്തനക്ഷമമല്ലാത്ത ചക്കംകണ്ടം പ്ലാന്റിൽ നിക്ഷേപിക്കാനുള്ള ഗുരുവായൂർ നഗരസഭയുടെ ഭരണസമിതി തീരുമാനത്തിനെതിരെ തൈക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. തൈക്കാട് മണ്ഡലം പ്രസിഡന്റ് ബി.വി ജോയ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുൻ പ്രസിഡന്റ് ജോയ് ചെറിയാൻ, നേതാക്കളായ എ.ടി സ്റ്റീഫൻ, എ.പി ബാബു, എം.വി ബിജു, പി.എസ് രാജൻ, കെ.വി മജീദ്, സത്യനാഥൻ കുന്നത്തുള്ളി, മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.
