Tuesday, August 19, 2025

റോഡ് പണിക്കായി സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ചു; ആസാം സ്വദേശി അറസ്റ്റിൽ

തൃശൂർ:  റോഡ് പണിക്കായി റോഡരികിൽ സൂക്ഷിച്ചിരുന്ന കമ്പികൾ മോഷ്ടിച്ചയാൾ പോലീസിന്റെ പിടിയിലായി. ആ സാം സ്വദേശിയായ സാംസുൽ ആല(23)മിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. കുഴൂർ-ഐരാണികുളം റോഡിൻെറ സ്ലാബ് പണിയ്ക്കായി താണിശ്ശേരി പൂത്തുരുത്തി ജംഗ്ഷനിൽ റോഡരികിൽ സൂക്ഷിച്ചിരുന്ന കമ്പിയാണ് ഇയാൾ മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയപ്രദീപിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സുൽഫിക്കർ സമദ്, കെ.ആർ സുധാകരൻ, എം.എസ് വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർ സിജോയ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments