ചാവക്കാട്: തിരുവത്ര വിവേകാനന്ദ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ആർ.എസ്.എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മുതിർന്ന പ്രവർത്തകർക്കുള്ള ആദരവും കിറ്റ് വിതരണവും നടന്നു. ആർ.എസ്.എസ് ജില്ല വ്യവസ്ഥ പ്രമുഖ് ബാബു ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. സി.എസ് രാജീവ് സംഘ സന്ദേശ പ്രഭാഷണം നടത്തി. ചടങ്ങിൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റയും പഠനോപകരണവും നൽകി.ബി.ജെ.പി നോർത്ത് ജില്ല ജനറൽ സെക്രട്ടറി കെ.ആർ അനീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വർഷ മണികണ്ഠൻ, സി.കെ മനോജ്, കെ.കെ പ്രകാശൻ, എം.കെ ഷണ്മുഖൻ, പ്രതീഷ് അയിനിപുള്ളി, സുഗന്ധവേണി എന്നിവർ സംസാരിച്ചു. ബി.ജെ.പി ചാവക്കാട് വെസ്റ്റ് മേഖല പ്രസിഡണ്ട് പ്രമോദ് ശങ്കരൻ സ്വാഗതവും സുരേഷ് കൈപ്പട നന്ദിയും പറഞ്ഞു.