Monday, June 30, 2025

കെ.എസ്‌.യു ഒരുമനയൂർ മണ്ഡലം കമ്മിറ്റി മികവ് 2025 പരിപാടി സംഘടിപ്പിച്ചു

ഒരുമനയൂർ: കെ.എസ്‌.യു ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടാമത് മികവ് 2025 സംഘടിപ്പിച്ചു. കെപിസിസി വക്താവ്  സന്ദീപ് വാര്യർ   ഉദ്ഘാടനം ചെയ്തു.  കെ.എസ്‌.യു മണ്ഡലം പ്രസിഡണ്ട് പി.എൻ മിഥിലാജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ  ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സിവിൽ എക്സൈസ് ഓഫീസർ ആർ.എസ്  ധനുഷ് കൃഷ്ണൻ ക്ലാസെടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജെ ചാക്കോ,  ഇൻകാസ് ദുബായ് ജില്ല വൈസ് പ്രസിഡന്റ്  നിലാഫർ അബ്ദു, റൂറൽ ബാങ്ക് പ്രസിഡന്റ്‌ സി.എ ഗോപപ്രതാപൻ, കാർഷിക ബാങ്ക് പ്രസിഡന്റ്‌ എച്ച്.എം നൗഫൽ, ഒരുമനയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്  ലീന സജീവൻ, ഡി.സി.സി മെമ്പർ ഹമീദ് ഹാജി, പി.പി നൗഷാദ്, വലിയകത്ത് ഷംസുദ്ദീൻ, വി.എ മോഹനൻ, ഹംസ കാട്ടത്തറ, ഇ.പി കുര്യാക്കോസ്, അശ്വിൻ ചാക്കോ, ജീവൻ ജോസഫ്, ഒ.യു വിഷ്ണു, ഹിഷാം കപ്പൽ, അമൻ, അഭിഷേക്, മനു ആന്റോ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments