Monday, June 30, 2025

പുന്നയൂർ കുഴിങ്ങരയിൽ തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു

പുന്നയൂർ: കുഴിങ്ങരയിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് വീണ് വീടിന്റെ മേൽക്കൂര തകർന്നു. കുഴിങ്ങര  രവി നഗർ ഇസ്മായിൽ റോഡിൽ മാമ്പുള്ളി രാജുവിന്റെ ഓടിട്ട വീടിന്റെ മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കിടപ്പുമുറിയുടെ മേൽക്കൂരയ്ക്ക് മുകളിലേക്കാണ് തെങ്ങു വീണത്. മേൽക്കൂര ഭാഗികമായി തകർന്ന അവസ്ഥയിലാണ്. ഒരു ഭാഗം തളർന്ന് കിടപ്പിലായിരുന്ന രാജു സംഭവസമയം ഭക്ഷണം കഴിക്കുന്നതിനായി തൊട്ടടുത്ത മുറിയിലേക്ക് പോയ സമയത്തായിരുന്നു അപകടം. രാജുവിനെ കൂടാതെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞ് വാർഡ് മെമ്പർ റസീന ഉസ്മാൻ സ്ഥലത്തെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments