കടപ്പുറം: കറുകമാട് മേഖലയിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ മുഴുവൻ വിദ്യാർഥികളെയും കറുകമാട് കലാ സാംസ്കാരിക വേദി ഉപഹാരം നൽകി അനുമോദിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ് ഷൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. കറുകമാട് കലാ സാംസ്കാരിക വേദി പ്രസിഡന്റ് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹസീന താജുദ്ദീൻ ഉപഹാരങ്ങൾ സമ്മാനിച്ചു. ക്ലബ്ബ് സെക്രട്ടറി ഹുസ്സൈൻ സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ ഫയാസ്, സുഫിയാൻ, ഷഹ്സിൻ, മുസ്തഫ, തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് ട്രഷറർ മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു. വിദ്യാർത്ഥികൾ, ക്ലബ്ബ് പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
