കടപ്പുറം: ഡിഫറൻ്റ് ലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്) കടപ്പുറം മേഖല സമ്മേളനം സമാപിച്ചു. സി.പി.എം കടപ്പുറം ലോക്കൽ സെക്രട്ടറി എൻ.എം ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഡി.എ.ഡബ്ല്യു.എഫ് ചാവക്കാട് ഏരിയ ട്രഷറർ കെ.സി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. പി.എസ് റഫീക്ക് അദ്ധ്യക്ഷത വഹിച്ചു. സുബൈർ ചക്കര സ്വാഗതം പറഞ്ഞു. റാഹില വഹാബ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. ചക്കര സുബൈർ (പ്രസിഡണ്ട്), പി.എസ് റഫീഖ് (സെക്രട്ടറി), നസീമ മൊയ്തീൻഷ (ട്രഷറർ).