Saturday, June 28, 2025

‘നമ്മൾ ചാവക്കാട്ടുകാർ’ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിസാർ കൊല്ലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ യൂസുഫ് അലി സ്വാഗതം പറഞ്ഞു. ബഹ്‌റൈനിലെ സാമൂഹിക – സാംസ്കാരിക പ്രവർത്തകൻ ഗഫൂർ കൈപ്പമംഗലം, മുതിർന്ന പത്ര പ്രവർത്തകൻ പ്രദീപ്‌ പുറവങ്ങര, സൽമാൻ ഫാരിസ്, ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി ഷിമിലി പി ജോൺ, കാസിം പാടത്തകായിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി സജീർ കറുകമാട് നന്ദി പറഞ്ഞു. ഡോ. ക്യാരസ് പി ചാണ്ടിക്ക് പ്രസിഡന്റ്‌ ഷുഹൈബ്  മൊമെന്റോ സമ്മാനിച്ചു. അബ്ദുൽ റാഫി, സിറാജ്, ഹിഷാം, നിഷിൽ, ദിവാകരൻ, റാഫി ചാവക്കാട്, ജാഫർ, ശാഹുൽ ഹമീദ്, നൗഷാദ് അമ്മാനത്തു, ഫൈസൽ, ഷഫീഖ്, യുസുഫ്, ഗണേഷ്, വിജയൻ, സമദ്, ആബിദ സുഹൈൽ എന്നിവർ നേതൃത്വം നൽകി. പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന മരണ സംഖ്യയും, ജീവിത ശൈലി രോഗങ്ങളെ കുറിച്ചു ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി ജൂൺ 30 വരെ നീണ്ടു നിൽക്കുന്ന നമ്മുടെ ആരോഗ്യം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റൽ സംയുകതമായി, ബഹ്‌റൈൻ ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments