കടപ്പുറം: കേരള പ്രവാസി സംഘം കടപ്പുറം മേഖല സമ്മേളനം സമാപിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എസ് താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. സി റിയാസ് അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി ഹംസ അറക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആലിൽ സഹദേവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സംഘടന റിപ്പോർട്ടും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ശാലിനി രാമകൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി.കെ സലീം, ഏരിയ കമ്മിറ്റി അംഗം കെ.വി അഷറഫ്, സി.പി.എം ലോക്കൽ സെക്രട്ടറി എൻ.എം ലത്തീഫ്, ഖത്തർ ജനധാര പ്രതിനിധി കെ.എം സാലിഹ്, കെ.എം സെക്കീർ, എ.കെ മുനീർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. എ.കെ മുനീർ (പ്രസിഡന്റ്), കെ.എം സക്കീർ (സെക്രട്ടറി), സി.കെ മൊയ്തീൻകുഞ്ഞി (ട്രഷറർ), ആലിൽ സഹദേവൻ, ആർ.കെ റസാക്ക് (വൈസ് പ്രസിഡന്റുമാർ) അറക്കൽ ഹംസ, എം.വി അബ്ദുൽ ഗഫൂർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.