Saturday, June 28, 2025

വീട്ടിൽ അതിക്രമിച്ചുകയറി മുറിയിൽ തീയിട്ടു; ‘തൈരുംകുടം’ ശ്രീജിത് പിടിയിൽ

പുതുക്കാട് : വളഞ്ഞൂപ്പാടത്ത് വീട്ടിൽ അതിക്രമിച്ചുകയറി മുറിയിൽ തീയിട്ട കേസിൽ തൈരുംകുടം ശ്രീജിത് പിടിയിൽ
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വരന്തരപ്പിള്ളി റൊട്ടിപ്പടി സ്വദേശിയായ പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ശ്രീജിത്തിനെ പുതുക്കാട് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ വളഞ്ഞൂപ്പാടം തുടങ്ങിൽ രവിചന്ദ്രന്റെ വീട്ടിലാണ് ഇയാൾ അതിക്രമിച്ചുകയറിയത്. ലഹരിയിലായിരുന്ന ഇയാളെ മുറിയിൽ പൂട്ടിയിട്ടതിനെത്തുടർന്നായിരുന്നു അതിക്രമം. കിടപ്പുമുറിയിലെ എ.സി, അലമാരകൾ, ബാത്ത് റൂം, ജനൽച്ചില്ലുകൾ എന്നിവയെല്ലാം ഇയാൾ അടിച്ചുതകർത്തു. കൂടാതെ അലമാരയിലുണ്ടായിരുന്ന തുണികൾ വലിച്ചുപുറത്തിട്ട് കത്തിക്കുകയും ചെയ്തു. പുതുക്കാട് എസ്.എച്ച്.ഒ മഹേന്ദ്ര സിംഹൻ, എ.എസ്.ഐ ജോബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, ദീപക്, സിവിൽ പോലീസ് ഓഫീസർ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments