കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട 250-ലധികം കുടുംബങ്ങൾക്ക് ലഭിക്കേണ്ട തുക സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി എസ്.ഡി.പി.ഐ രംഗത്ത്. ഫണ്ട് പാസായതായി അറിയിപ്പുകൾ ലഭിച്ചിട്ടും തുക അനുവദിക്കുന്നതിൽ അധികൃതർ അനാവശ്യമായി തടസ്സം സൃഷ്ടിക്കുകയാണെന്ന് എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് ജോയിൻ്റ് സെക്രട്ടറി അജ്മൽ പാറയിൽ പറഞ്ഞു. ഇതുമൂലം
നിരവധി വീടുകളുടെ നിർമ്മാണം പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങൾ മൂലം ജനങ്ങൾക്ക് സർക്കാർ പദ്ധതികളിൽ വിശ്വാസം നഷ്ടപ്പെടുത്തുകയാണെന്നും ഫണ്ട് വിതരണം തടയുന്നതിന് ‘സാങ്കേതിക പ്രശ്നങ്ങൾ’ എന്ന വ്യാജ ന്യായം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അർഹതപ്പെട്ടവർക്ക് ഫണ്ട് എത്രയും പെട്ടെന്ന് വിതരണം ചെയ്യണം. ഇക്കാര്യത്തിൽ ഭരണകൂടം അടിയന്തരമായി ഇടപെടണം. ഇനിയും തുക ലഭ്യമാക്കുന്നത് വൈകിയാൽ ശക്തമായ ജനകീയ സമരങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.