Friday, June 27, 2025

അഖിലേന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ മൂന്നാം റാങ്ക്; ചേറ്റുവ സ്വദേശിനി കൃഷ്ണക്ക് ഉപഹാരം സമ്മാനിച്ചു

ഏങ്ങണ്ടിയൂർ: അഖിലേന്ത്യ നീറ്റ് പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടിയ എങ്ങണ്ടിയൂർ ചേറ്റുവ കെ.പി.ആർ നഗർ സ്വദേശിനി കൃഷ്ണക്ക് കെ.പി.ആർ നഗർ നിവാസികളുടെ നേതൃത്വത്തിൽ ഉപഹാരം സമ്മാനിച്ചു. എങ്ങണ്ടിയൂർ മണ്ഡലം കെ.പി.സി.സി വിചാർ വിഭാഗ് ചെയർമാൻ കെ.പി.ആർ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ഇ.എസ് ശിവദാസ്, കെ.പി.ആർ പ്രതീപ്, കെ.പി.ആർ സതീഷ്, ഇ.വി ഉത്തമൻ, ശാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു. സാമ്പത്തിക സഹായവും നൽകി. കണ്ടങ്ങത്ത് നിധിയുടെയും മിനിയുടെയും മകളാണ് കൃഷ്ണ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments