ചാവക്കാട്: പുന്ന നൂറാനിയ്യ മദ്റസയിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു. പതാക ഉയർത്തൽ, സന്ദേശ പ്രഭാഷണം, സ്റ്റുഡന്റ് അസംബ്ലി, മധുര വിതരണം എന്നിവ ഉണ്ടായി. സയ്യിദ് ഹുസൈൻ സഖാഫി അൽ ബുഖാരി മമ്പുറം പതാക ഉയർത്തി. പുന്ന ജുമാമസ്ജിദ് മുദരിസ് ജാബിർ അഹ്സനി അൽ ഹികമി ഒതളൂർ പ്രാർത്ഥന നിർവ്വഹിച്ചു. പുന്ന മഹല്ല് ഖത്വീബ് നൗഷാദ് സഖാഫി അൽ ഹികമി പുതുപ്പള്ളി സന്ദേശ പ്രഭാഷണം നടത്തി. പുന്ന നൂറാനിയ്യ സ്വദർ മുഅല്ലിം താഹിർ ബാഖവി കൊടുമുടി സ്വാഗതവും, ഷാഫി സുഹരി പൂതക്കാട് നന്ദിയും പറഞ്ഞു. ഫിറോസ് മുസ്ലിയാർ, അബ്ദുറസാഖ് ഹാറൂനി, മുഹമ്മദലി സഅദി, ഹുസൈൻ ഹാറൂനി, അബ്ദുനസ്വീർ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.
