Sunday, January 11, 2026

ലഹരിക്കെതിരെ ‘ബോധം ക്യാമ്പസ്’ നോട്ടീസ് വിതരണം ചെയ്ത് എൽ.എൻ.എസ് 

ചാവക്കാട്: ലോക ലഹരി നിർമാർജ്ജന ദിനത്തിൽ എൽ.എൻ.എസ് തൃശൂർ കലക്ടറേറ്റിന് മുന്നിൽ ‘ബോധം ക്യാമ്പസ്’ നോട്ടീസ് വിതരണം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. നാളെ മുതൽ ഒരു മാസം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നേതാക്കളുടെ സാന്നിധ്യത്തിൽ നോട്ടീസ് വിതരണം ചെയ്യും. എൽ.എൻ.എസ് ജില്ല പ്രസിഡണ്ട് ഷിഫാസ് മുഹമ്മദാലി, ജില്ല സെക്രട്ടറി എൻ.കെ ജലീൽ, ട്രഷറർ അബ്ദുൽ ഗഫൂർ, വൈസ് പ്രസിഡൻറ് ഹംസക്കുട്ടി ഹാജി, ജോയന്റ് സെക്രട്ടറി മുസ്തഫ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments