ചാവക്കാട്: കടപ്പുറം-മണത്തല മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ നവീകരിച്ച ഓഫീസിന്റെയും കോർബാങ്ക് സംവിധാനത്തിന്റെയും ദിന നിക്ഷേപത്തിന്റെയും ഉദ്ഘാടനം നടന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കെ അഹമ്മദ് സ്‌മൃതി വിദ്യാഭ്യാസ വിതരണവും നടന്നു. സംഘം പ്രസിഡന്റ് കെ.എം അലി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് കോർബാങ്കിന്റെയും ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വിദ്യാഭ്യാസ പുരസ്ക്കാര വിതരണവും നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് ദിന നിക്ഷേപത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. മത്സ്യ ഫെഡ് പ്രോജക്റ്റ് ഓഫിസർ പി.എൻ നിഖിൽ, എം.ആർ രാധാകൃഷ്ണൻ, എ.എ ശിവദാസൻ, പി.എസ് അശോകൻ, വി.വി വിബീഷ്, കെ.എസ് നാരായണൻ, പ്രസന് വിശ്വനാഥൻ, വസന്തവേണു, നസീമ അയൂബ്, റീന കരുണൻ, സക്കീന മുസ്തഫ എന്നിവർ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ.വി സന്തോഷ് സ്വഗതവും സംഘം സെക്രട്ടറി കെ.എസ് സനില നന്ദിയും പറഞ്ഞു.