Saturday, January 10, 2026

ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘കൗമാരക്കാരുടെ പ്രശ്നങ്ങളും പരിഹാര നടപടികളും’, ‘കുട്ടികളുടെ മാനസിക ശാരീരിക സുസ്ഥിതി’ എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന സെമിനാറിന് ഹിപ്നോ  തെറാപ്പിസ്റ്റ് ഡോ. സുശീലാമ്മ നേതൃത്വം നൽകി. പ്രിൻസിപ്പൽ സി.സി ബെസ്സി സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് കോ ഓർഡിനേറ്റർ സി.എസ് ടിൻ്റു, സ്റ്റാഫ് സെക്രട്ടറി സൈമൺ തെക്കത്ത് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വളണ്ടിയർ അഭിനന്ദ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments