ഒരുമനയൂർ: കാറിലും ബൈക്കിലുമായി പത്ത് രാജ്യങ്ങൾ ചുറ്റി നാട്ടിലെത്തിയ ഒരുമ ഒരുമനയൂർ ദുബൈ കമ്മറ്റി പ്രസിഡന്റ് പി.കെ സുധീറിന് ഒരുമ ഒരുമനയൂരിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻ്റ് വിജിത സന്തോഷ് മൊമൻ്റൊ നൽകി. വൈസ് പ്രസിഡൻ്റ് കബീർ പൊന്നാട അണിയിച്ച് ആദരിച്ചു. ഒരുമ പ്രസിഡൻ്റ് വി.കെ കബീർ അദ്ധ്യക്ഷത വഹിച്ചു. ബഷീർ കാരയിൽ, ഇഖ്ബാൽ, റഷീദ് പൂളക്കൽ, ടി.വി അഷറഫ്, എ.സി ബാബു, പി.പി അഷറഫ്, ഷാജഹാൻ, വി.പി അലി, ആരിഫ്, കമറുദ്ധീൻ, മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വി.കെ ഷംസുദ്ധീൻ സ്വാഗതവും ട്രഷറർ പി.കെ ഫസലുദ്ധീൻ നന്ദിയും പറഞ്ഞു.
