Monday, June 23, 2025

മാധവിക്കുട്ടി ആക്ടിവിസ്റ്റ് അവാർഡ് കയ്യുമ്മു ടീച്ചർക്ക് സമ്മാനിച്ചു

ഒരുമനയൂർ: ഒരുമനയൂർ മാധവിക്കുട്ടി കൾച്ചറൽ ഫോറത്തിൻ്റെ മാധവിക്കുട്ടി ആക്ടിവിസ്റ്റ് അവാർഡ് -2025 ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കയ്യുമ്മു ടീച്ചർക്ക്. കൾച്ചറൽ ഫോറം സംഘടിപ്പിച്ച വൈജ്ഞാനിക കൂട്ടായ്മ സംഗമത്തിൽ പുരസ്ക്കാരം സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. മുഹമ്മദ് ഗസാലി കയ്യുമ്മു ടീച്ചർക്ക് ഉപഹാരം നൽകി. ഹിഷാം കപ്പൽ അദ്ധ്യക്ഷത വഹിച്ചു.  കുട്ടികളുടെ പഠന മികവിന് സ്നേഹോപഹാരവും നൽകി. കലാ രംഗത്ത് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന നൃത്ത അധ്യാപിക, സംഗീത അധ്യാപക എന്നിവരെ ആദരിച്ചു. മാധവിക്കുട്ടി ആർട്ടിസ്റ്റിക് അവാർഡ് വിഷ്ണു തിലകിന് (ഫോട്ടോഗ്രഫി) ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് സമ്മാനിച്ചു. അഖിത സുശീലൻ സ്വാഗതം പറഞ്ഞു. ഫോറം ഭാരവാഹി സുനൈന കവിതാലാപനം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments