Sunday, June 22, 2025

പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത്  മൂന്നാമത് പ്രസിഡന്റ് പ്രതിഭാ പുരസ്കാര സമർപ്പണം നടന്നു. മുൻ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ എസ്.എസ്‌.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥിയെയും യു.എസ്.എസ്,എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയുമാണ് പ്രസിഡണ്ട് പ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചത്. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ മുഖ്യാതിഥിയായി. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. വിശ്വനാഥൻ മാസ്റ്റർ, എ.കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്ന ലത്തീഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജനി ടീച്ചർ, സെലീന നാസർ, റസീന ഉസ്മാൻ, എ.സി ബാലകൃഷ്ണൻ, ചിതു രാജേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.പി ഇക്ബാൽ മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷംസു അമ്പലത്ത്, പി.വി ജാബിർ, സി ഷറഫുദ്ദീൻ, സംഘാടകസമിതി ഭാരവാഹികളായ സാലിഹ്, വി.കെ.ഇർഷാദ് പഞ്ചായത്ത് സെക്രട്ടറി എൻ.വി ഷീജ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments