Friday, June 20, 2025

മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റി കെ.വി പീതാംബരൻ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: സി.പി.എം നേതാവും മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ടുമായിരുന്ന കെ.വി പീതാംബരൻ അനുസ്മരണം സംഘടിപ്പിച്ചു. മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം യൂണിയൻ ജില്ലാ കമ്മിറ്റി അംഗ എം.എ വഹാബ് ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുള്ള കുട്ടി പതാക ഉയർത്തി. മുട്ടിൽ അനിൽ അദ്ധ്യക്ഷനായി. പി.എ സെയ്തുമുഹമ്മദ് സ്വാഗതം പറഞ്ഞു ദിനേശ്, അബൂബക്കർ എന്നിവരും തൊഴിലാളികളും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments