Friday, June 20, 2025

ഇസ്രായേലിന്റെ യുദ്ധക്കൊതിക്കെതിരെ ചാവക്കാട് പി.ഡി.പി പ്രതിഷേധം

ചാവക്കാട്: ഇസ്രായേൽ ഭീകരതയുടെ യുദ്ധക്കൊതിക്കെതിരെ പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനവും പ്രധിഷേധ സംഗമവും നടത്തി. സംസ്ഥാന കൗൺസിൽ അംഗം കെ ബീർ മൗലവി ഉൽഘാടനം ചെയ്തു. വി.എ മനാഫ് എടക്കഴിയൂർ അധ്യക്ഷത വഹിച്ചു. വി.എച്ച് കരീം സ്വാഗതം പറഞ്ഞു. റസാക്ക് തൊട്ടാപ്പ്, ഫിറോസ് പാലക്കൽ, അക്ബർ റഹ്മാൻ, എസ്.കെ കെരീം, കാദർഷ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് റസാക്ക് സാഗർ, ഹംസകുട്ടി അമ്പാല, ഹൈദ്രോസ് ബ്ലാങ്ങാട്, ആർ.എം കബീർ പുന്ന എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments