Thursday, June 19, 2025

ശ്രദ്ധിച്ചോളൂ..! ഗുരുവായൂരിലെ ഹൈമാസ്റ്റ് ലൈറ്റ് ഏതു നിമിഷവും നിലം പൊത്താം..!

ഗുരുവായൂർ: തലക്കു മുകളിലെ അപകടമായി ഹൈമാസ്റ്റ് ലൈറ്റ്. ഗുരുവായൂർ നഗരസഭ ഓഫീസിനടുത്തെ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗഹ സ്മാരകത്തോട് ചേർന്നുള്ള ഹൈമാസ്റ്റ് ലൈറ്റാണ് വാഹനം ഇടിച്ചതിനെ തുടർന്ന് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിൽ ചെരിഞ്ഞത്. ഇന്ന് പുലർച്ചെയാണ് ഹൈമാസ്റ്റ് ലൈറ്റിൻ്റെ തൂണിൽ വാഹനമിടിച്ചത്. ഇതോടെ ഹൈമാസ്റ്റ് ലൈറ്റ് ചെരിയുകയായിരുന്നു. വിവരമറിഞ്ഞ ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർ വി.കെ സുജിത്ത് എന്നിവർ സ്ഥലത്തെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments