Monday, December 15, 2025

ഗുരുവായൂർ നഗരസഭാ ബസ് ടെർമിനലിന് മഹാത്മാ അയ്യങ്കാളിയുടെ പേരിടണം- കേരള കോൺഗ്രസ്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ ബസ് ടെർമിനലിന് മഹാത്മാ അയ്യങ്കാളിയുടെ പേരിടണമെന്ന് കേരള കോൺഗ്രസ് അയ്യങ്കാളി സ്മൃതി സംഗമം ആവശ്യപ്പെട്ടു. ഗുരുവായൂർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ കേരള കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മഹാത്മാ അയ്യങ്കാളി സ്മൃതി സംഗമം ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ ഉദ്ഘാടനം ചെയ്തു. തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു. സി.വി ജോസഫ്, ഇ.എൽ തോമസ്, ആർ.എച്ച് അബ്ദുൽ സലീം, സി.എൽ ഫ്രാൻസിസ്, വിജയൻ പേരകം തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments