ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രം ആദ്ധ്യാത്മിക പാഠശാലയിൽ ദേവീമാഹാത്മ്യം ക്ലാസ്സ് ആരംഭിച്ചു. ആദ്ധ്യാത്മിക പ്രഭാഷകരായ ആചാര്യ സി.പി നായർ, മമ്മിയൂർ വിജയലക്ഷ്മി ടീച്ചർ എന്നിവരാണ് ക്ലാസ്സ് നയിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും തികച്ചും സൗജന്യമായാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നതെന്ന് ക്ഷേത്രം പ്രസിഡണ്ട് എം.ബി സുധീർ, ജനറൽ സെക്രട്ടറി വി പ്രേംകുമാർ എന്നിവർ അറിയിച്ചു. രാവിലെ ഒൻപത് മുതൽ പത്ത് വരെയാണ് ക്ലാസ്സ്. ക്ലാസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നാരായണീയ പാരായണീയ സമിതി കൺവീനർ കുന്നത്തള്ളി ഗീതാവിനോദിന്റെ 8547293382 എന്നീ നമ്പറിൽ ബന്ധപ്പെടുക.