Tuesday, June 17, 2025

സർക്കിൾ ലൈവ് ന്യൂസ് റിപ്പോർട്ടർ പാർവ്വതിക്ക് നേരെ കയ്യേറ്റ ശ്രമം; പത്തോളം പേർക്കെതിരെ കേസെടുത്തു

ചാവക്കാട്: സർക്കിൾ ലൈവ് ന്യൂസ് റിപ്പോർട്ടർ പാർവ്വതിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തു. ഇന്ന് പാർവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കടപ്പുറം മുനക്കക്കടവ് പടിഞ്ഞാറെ പുരക്കൽ റാഫി, പോക്കാക്കില്ലത്ത് ഹുസൈൻ എന്നിവർ ഉൾപ്പെടെ പത്തോളം പേർക്കെതിരെയാണ് ചാവക്കാട് പോലീസ് കേസെടുത്തിട്ടുള്ളത്. ഇന്നലെ കടപ്പുറം മുനക്കക്കടവിൽ കടൽക്ഷോഭം വാർത്ത റിപോർട്ട് ചെയ്യാനെത്തിയപ്പോഴാണ് പാർവതിക്കുനേരെ കയ്യേറ്റ ശ്രമം ഉണ്ടായത്. കടൽക്ഷോഭത്തിൻ്റെ വീഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം മാധ്യമപ്രവർത്തകയെ  ഭീഷണി പ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ചാവക്കാട് പോലീസ് പാർവതിയുടെ മൊഴിയെടുത്തു.  

RELATED ARTICLES
- Advertisment -

Most Popular

Recent Comments