ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ പുത്തമ്പല്ലി ശാഖ 2607 അരുവിപ്പുറം മൈക്രൊ ഫിനാൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യഭ്യാസ അവാർഡ് ആദരം 2025 സംഘടിപ്പിച്ചു. ഗുരുവായൂർ യുണിയൻ സെക്രട്ടറി പി.എ സജീവൻ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് എൻ.എം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയo നേടിയവരെ ക്യാഷ് അവാർഡും മെമൊൻ്റെയും നൽകി ആദരിച്ചു. ഇന്ദിര പ്രശാന്ത് ആമുഖ പ്രഭാഷണം നടത്തി പി.ആർ രാഘേഷ്, കെ.ജി പ്രശാന്ത്, പി.എൻ സുകുമാരൻ, വിജയൻ കാട്ടാമ്പിൽ, പി.ബി ഷമ്പിൻ എന്നിവർ സംസാരിച്ചു. സി.എം മോഹനൻ സ്വാഗതവും സച്ചി ഏരിയിൽ നന്ദിയും പറഞ്ഞു.