Saturday, August 16, 2025

ഗുരുവായൂരിൽ സൽസംഗവേദി ആധ്യാത്മിക പഠനക്ലാസ് സംഘടിപ്പിച്ചു

ഗുരുവായൂർ: മമ്മിയൂർ അയ്യപ്പഭക്ത സംഘത്തിൽ സൽസംഗവേദിയുടെ ആഭിമുഖ്യത്തിൽ ആധ്യാത്മിക പഠനക്ലാസ് സംഘടിപ്പിച്ചു. ആചാര്യ സി.പി നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അയ്യപ്പ ഭക്തസംഘം പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി സുനിൽകുമാർ, മുൻ പ്രസിഡൻ്റ്മാരായ അനിൽകുമാർ ചിറയ്ക്കൽ, രാജഗോപാൽ മുള്ളത്ത്, ട്രഷറർ പി അനിൽകുമാർ, ഭരണ സമിതി അംഗങ്ങളായ കെ.എം സേതുമാധവൻ, വേണു ഗോപാൽകളരിക്കൽ, സന്തോഷ്  എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments