വാടാനപ്പള്ളി: പരിശീലനത്തിനിടെ തലകറക്കം അനുഭവപ്പെട്ട കരാട്ടെ ഇൻസ്ട്രക്ടർ മരിച്ചു. ഗോജു റിയു കരാട്ടെ ഇൻസ്ട്രക്ടറും വാടാനപ്പള്ളി ഗോൾഡൻ വളവിൽ കണ്ടൻ ചക്കി വീട്ടിൽ വിജയന്റെ മകൻ ജിതേഷ് (ജിതു – 43) ആണ് മരിച്ചത്. ഇന്ന് പരിശീലനത്തിനിടെ തലകറക്കം അനുഭവപ്പെട്ട ജിതേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടാനപ്പള്ളി ഗവ. ഫിഷറീസ് യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് ആണ്. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 11 ന് വീട്ടു വളപ്പിൽ. ഭാര്യ: ഹരിത. അമ്മ: ഊർമിള. മക്കൾ: അമൃതാഞ്ജലി, റിയോജിത്ത്.