ഗുരുവായൂർ: ബ്രഹ്മകുളം മുസ്ലിം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ കലുങ്കിലിടിച്ച് അപകടം. യുവാവിന് പരിക്കേറ്റു. പാവറട്ടി വടക്കൻ വീട്ടിൽ ഇശ്വിനാ(19)ണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.