ഗുരുവായൂർ: ഗ്ലോബൽ എൻ.എസ്.എസ്. കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മഹിള വിഭാഗം ജനനി അംഗങ്ങൾ കൊല്ലൂർ മൂകാംബിക ക്ഷേത്ര സുവർണ്ണ മണ്ഡപത്തിൽ പാരമ്പര്യ തിരുവാതിരക്കളി സമർപ്പിച്ചു. സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രഭിത ജയദാസ് തയ്യാറാക്കിയ മൂകാംബിക ദേവിയുടെ സ്തുതിഗീതങ്ങൾ മാത്രം ഉൾക്കൊള്ളിച്ച പാരമ്പര്യ തിരുവാതിരക്കളി സമർപ്പണമാണ് നടന്നത്. ജി.എൻ.എസ്.എസ് പ്രസിഡണ്ട് ഐ.പി രാമചന്ദ്രന്റെ നേതൃത്ത്വത്തിൽ വിവിധ ക്ഷേത്ര സന്ദർശനത്തിൻ്റെ ഭാഗമായാണ് ശ്രീമൂകാംബികയിൽ എത്തിയത്. പാരമ്പര്യ തിരുവാതിരക്കളിയും ലളിത സഹസ്രനാമാർച്ചനയും തുടർന്ന് ഗായകൻ മോഹനകൃഷ്ണൻ്റെ നേതൃത്വത്തിൽ ഭക്തി ഗാനാലാപവും കവൈഗ സുബാഷിന്റെ നൃത്താവതരണവും ഉണ്ടായി. ജി.എൻ.എസ്.എസ് ജനറൽ സെക്രട്ടറി മധു കെ നായർ, കെ മോഹനകൃഷ്ണൻ, ജനനി പ്രസിഡണ്ട് രാധ ശിവരാമൻ, സരസ്വതി വിജയൻ, ബി രാമചന്ദ്രൻ, ഗീത വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.