Saturday, June 14, 2025

മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന പുന:സംഘടിപ്പിച്ചു

ചാവക്കാട്: മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന പുന:സംഘടിപ്പിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 പരിപാടികൾ ഭാരവാഹികൾ പറഞ്ഞു. സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പേരെ സംഘടനയുടെ കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. സ്കൂളിന്റെ ഉന്നതിക്കും കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി സംഘടന പ്രവർത്തിക്കും.  19ന് വായനാദിനത്തിൽ  സ്കൂളിൽ ഒ.എസ്.എ വായന മൂല ഒരുക്കും. കുട്ടികൾക്ക് പുസ്തകവും പ്രസിദ്ധീകരണങ്ങളും വായിക്കാനുള്ള സജ്ജീകരണം ഉണ്ടാകും. ലഹരിക്കെതിരെ നിരന്തര പോരാട്ടം സംഘടന നടത്തും. ബോധവൽക്കരണം, സെമിനാറുകൾ, ഡോക്യുമെന്ററി എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. കൂടാതെ വനം വകുപ്പുമായി സഹകരിച്ച് വിവിധയിനം പാമ്പുകളും അവയുടെ സവിശേഷതകളും കടലാമ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സെമിനാറുകൾ സംഘടിപ്പിക്കും.ആനകളെ അടുത്തറിയാൻ എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളുമായി പുന്നത്തൂർ ആനക്കോട്ട സന്ദർശിക്കും.  പ്രസിഡണ്ട് കെ.സി ശിവദാസ്,

ജനറൽ സെക്രട്ടറി നസീർ മടപ്പേൻ, ട്രഷറർ അബ്ദുൽ കലാം, വൈസ് പ്രസിഡണ്ട്മാരായി ആർ. ടി. എ.ഗഫൂർ,

നൗഷാദ് കാട്ടിൽ, അനിത, ജോയിൻ്റ് സെക്രട്ടറിമാരായി ബൈജു തെക്കൻ,

സുൽഫിക്കർ തിരുവത്ര, കെ.വി ശശി എന്നിവരാണ്  ഭാരവാഹികൾ.  നസീർ മടപ്പേൻ, പി.കെ അബ്ദുൽ കലാം, ആർ.ടി.എ ഗഫൂർ, സുൽഫിക്കർ,

ബൈജു തെക്കൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments