പുന്നയൂർ: അഹമ്മദാബാദിൽ വിമാനപകടത്തിൽ മരണമടഞ്ഞവർക്ക് മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ച് പുന്നയൂർ കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ. മന്ദലാംകുന്ന് ബീച്ചിൽ നടന്ന അനുശോചന യോഗത്തിൽ ചെയർമാൻ ബിനേഷ് വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ ഷാഹുൽ പള്ളത്ത്, ജോയിന്റ് കൺവീനർ താച്ചു കരിയാടൻ, ചാവക്കാട് ഭൂപണയ ബാങ്ക് ഡയറക്ടർ യൂസുഫ് തണ്ണിത്തുറക്കൽ, ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ പ്രതിനിധികളായ കെ.എച്ച് നൗഷാദ്, യൂസുഫ് പള്ളത്ത്, യു.എ.ഇ പ്രതിനിധി സബീൽ പടിഞ്ഞാറയിൽ, നിസാർ കിഴക്കൂട്ട്, സനഫീർ ചെറുനമ്പി, ഇ.എച്ച് ഇസ്ഹാഖ്, ആർ.എ ഷെഫീഖ് എന്നിവർ സംസാരിച്ചു. പി.എം ഷാജഹാൻ, അഹദ് പുത്തൻപുരയിൽ, കെ.എച്ച്. നൗഫൽ, ഷാഫി ചെറുനമ്പി, എൻ.ബി.സൈനു എന്നിവർ നേതൃത്വം നൽകി. ഷഹീർ പടിഞാറയിൽ സ്വാഗതവും ഷംറൂദ് പടിഞ്ഞാറയിൽ നന്ദിയും പറഞ്ഞു.