Sunday, June 15, 2025

പരീക്ഷാ വിജയികൾക്ക് പവിഴദ്വീപ്  ബഹറൈൻ കടപ്പുറം പഞ്ചായത്ത് കൂട്ടായ്‌മയുടെ അനുമോദനം

ബഹ്റൈൻ: വിവിധ പരീക്ഷകളിൽ വിജയികളായ പവിഴദ്വീപ്  ബഹറൈൻ  കടപ്പുറം പഞ്ചായത്ത് കൂട്ടായ്‌മ അംഗങ്ങളുടെ മക്കൾക്ക് പവിഴദ്വീപ്  ബഹറൈൻ  കടപ്പുറം പഞ്ചായത്ത് കൂട്ടായ്‌മ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. മദ്രസ, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ഉപഹാരം നൽകി ആദരിച്ചത്. കൂട്ടായ്മ പ്രസിഡണ്ട് ഫാറൂഖ് പി കൊച്ചൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദു‌ൽ കലാം പാട്ടത്തിൽ, ജോയിൻ്റ് സെക്രട്ടറി മൊയ്ദീൻ ഷാ, രക്ഷാധികാരി പി.ബി ഉമൈർ, മെമ്പർമാരായ ഫാറൂഖ്, സൈദു, ഫൈസൽ, അസറു എന്നിവർ  ഉപഹാരങ്ങൾ വിതരണം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments